
പറവൂർ: വിനായക ചതുർത്ഥി സെപ്തംബർ 15ന് തന്നെ ആചരിക്കണമെന്ന് പഞ്ചാംഗം കമ്മിറ്റി അറിയിച്ചു. ഗണിത സമ്പ്രദായങ്ങളുടെ ഭേദമനുസരിച്ച് സെപ്തംബർ 14 ചിങ്ങം 29 എന്നും സെപ്തംബർ 15 ചിങ്ങം മുപ്പതെന്നും ഭേദങ്ങൾ നിലനിന്നിരുന്നു. എന്നാൽ, സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാന പഞ്ചാംഗം കമ്മിറ്റി പഞ്ചാംഗ ഏകീകരണത്തോടെയാണ് സെപ്തംബർ 15ന് കേരളത്തിൽ വിനായക ചതുർത്ഥിയെന്ന് പ്രഖ്യാപിച്ചതെന്ന് ഡോ. കെ ബാലകൃഷ്ണ വാര്യർ, സദനം നാരായണ പൊതുവാൾ, കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്, സദനം ജഗദീഷ് പൊതുവാൾ, അഡ്വ. എ. യു രഘുരാമൻ പണിക്കർ, ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ, വിജയൻ ആലപ്ര, എസ്. ശ്രേയസ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |