SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.17 AM IST

സമാന്തര നിയമം വേണമെന്ന്

thampan

കൊ​ച്ചി​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ന​ട​പ്പാ​ക്കി​യ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​റി​ലേ​ഷ​ൻ​സ് ​കോ​ഡ്,​ ​സാ​മൂ​ഹ്യ​ ​സു​ര​ക്ഷാ​ ​കോ​ഡ്,​ ​വ്യ​വ​സാ​യ​ ​സു​ര​ക്ഷാ​ ​കോ​ഡ്,​ ​വേ​ത​ന​ ​നി​ർ​ണ​യം​ ​എ​ന്നി​വ​യു​ടെ​ ​തൊ​ഴി​ലാ​ളി​വി​രു​ദ്ധ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ ​ല​ഘൂ​ക​രി​ക്കാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​സ​മാ​ന്ത​ര​ ​നി​യ​മ​ങ്ങ​ൾ​ ​കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ​എ​ച്ച്.​എം.​എ​സ് ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​ത​മ്പാ​ൻ​ ​തോ​മ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ലേ​ബ​ർ​ ​കോ​ഡ് ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ത്ത​രം​ ​ന​ട​പ​ടി​ ​അ​നി​വാ​ര്യ​മാ​ണ്.​ ​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ ​തൊ​ഴി​ൽ​ത്ത​ർ​ക്ക​ ​നി​യ​മ​ത്തി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​ ​സ​ർ​ക്കാ​ർ​ ​പ്ര​ത്യേ​ക​ ​ഭേ​ദ​ഗ​തി​ക​ൾ​ ​കൊ​ണ്ടു​വ​ന്നു.​ ​ലേ​ബ​ർ​ ​കോ​ഡു​ക​ൾ​ക്കെ​തി​രെ​യു​ള്ള​ ​പോ​രാ​ട്ടം​ ​അ​തി​ശ​ക്ത​വും​ ​വ്യ​ത്യ​സ്ത​ ​സ​മീ​പ​ന​രീ​തി​ക​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യി​രി​ക്ക​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, THAMBAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL