
കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തെ ഗവ. ചിൽഡ്രൻസ് ഹോമുകളിൽ താമസിച്ച് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് 'വിജയോത്സവം 2026' 27ന് നടക്കും. രാവിലെ 11ന് കാക്കനാട് ചിറ്റിലപ്പിള്ളി സ്ക്വയറിലെ അനക്സ് ഓഡിറ്റോറിയത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കായി കരിയർ ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിക്കും. ഔദ്യോഗിക പരിപാടികൾക്ക് ശേഷം കുട്ടികൾക്ക് പാർക്കിൽ സമയം ചെലവഴിക്കുന്നതിനും മെട്രോ യാത്ര നടത്തുന്നതിനുമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |