
കൊച്ചി: ഫിഫ ലോകകപ്പ് ഫുട്ബാൾ ആവേശത്തിന് മാറ്റുകൂട്ടാൻ ജർമ്മൻ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രം ചലച്ചിത്രപ്രദർശനം സംഘടിപ്പിക്കും. ഫുട്ബാൾ ഇതിവൃത്തമായ 'ദെയർ ഗൺസ് ഗ്രോസെ ട്രവും'(ലെസൺസ് ഒഫ് എ ഡ്രീം) 15ന് വൈകിട്ട് 6.30ന് ചാവറ ലൈബ്രറി ഹാളിൽ പ്രദർശിപ്പിക്കും. ജർമ്മൻ ഫുട്ബാൾ ചരിത്രത്തിൽ നിന്ന് ഒഴിച്ചുകൂടാനാകാത്ത കോൺറാദ് കോച്ചിന്റെ ജീവിതം അടിസ്ഥാനമാക്കിയ ചലച്ചിത്രമാണിത്. സെബാസ്റ്റ്യൻ ഗ്രോബ്ലറിന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഫിലിപ്പ് റോത്ത് രചിച്ചു. ജർമ്മനിയിലെ ആദ്യത്തെ ഡോക്യുമെന്റഡ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചത് കോൺറാദ് കോച്ചും സഹപ്രവർത്തകനായ ഓഗസ്റ്റ് ഹെർമാനും ചേർന്നാണ്. പ്രവേശനം സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |