കൊച്ചി: ആയോധന പരിശീലനത്തിന് മനുഷ്യസമാനമായ 'വാട്ടർ ഫിൽഡ് ട്രെയിനിംഗ് ഡമ്മി"യൊരുക്കി രണ്ട് അദ്ധ്യാപകർ. ദേശീയ ജൂഡോ ചാമ്പ്യൻഷിപ്പുകളിൽ പത്തുതവണ പങ്കെടുത്ത എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി പ്രൊഫ. ടി.ജെ. ആന്റിയും കുട്ടിക്കാനം മരിയൻ കോളേജ് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി ഡോ. മാർട്ടിൻ ബാബുവുമാണ് യഥാർത്ഥ മനുഷ്യരുമായി പോരാടുന്ന അതേ അനുഭവം നൽകുന്ന ഡമ്മിയൊരുക്കിയത്.
പങ്കാളിയില്ലാത്ത സമയങ്ങളിൽ കായികതാരങ്ങൾ പരിശീലനത്തിനായി പരമ്പരാഗത ഡമ്മികളെയാണ് ആശ്രയിക്കാറുള്ളത്. ഭാരമേറിയ ഡമ്മികൾ ഒപ്പം കൊണ്ടുപോവുക എളുപ്പമല്ല. കാഠിന്യമേറിയതും വഴക്കമില്ലാത്തതുമായതിനാൽ റിയലിസ്റ്റിക്കായ പോരാട്ടത്തിന്റെ അനുഭവവും ലഭിക്കില്ല. വാട്ടർ ഡമ്മിയിലാകട്ടെ വെള്ളം നിറച്ചാൽ മതി. മൃദുവുമാണ്.
സാങ്കേതിക മികവിന്റെ 'വാട്ടർ ഡമ്മി"
1. ഡമ്മിയിൽ വെള്ളം ക്രമീകരിച്ച് ഭാരവും ശരീര സന്തുലിതാവസ്ഥയും ആവശ്യാനുസരണം നിയന്ത്രിക്കാം.
2. മനുഷ്യന്റെ ശരീരഘടനയ്ക്ക് സമാനം. തോൾ, കൈമുട്ട്, ഇടുപ്പ്, കാൽമുട്ട് എന്നീ ഭാഗങ്ങളിൽ പ്രത്യേക സംവിധാനമുള്ളതിനാൽ മനുഷ്യശരീരത്തിന് സമാനമായ ചലനവും പ്രതിരോധവും അനുഭവപ്പെടും.
3. സിന്തറ്റിക് വസ്തുക്കളിലാണ് പുറംകവർ നിർമ്മാണം. താഴെ വീഴാതെ കുത്തനെ നിറുത്തി പരിശീലിക്കാം.
കളിക്കളത്തിൽ മത്സരാർത്ഥിയുടെ ശരീരഭാരം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കും. ഈ അനുഭവം പരമ്പരാഗത ഡമ്മികളിൽ ലഭ്യമല്ല. വാട്ടർ ഡമ്മിയിൽ വെള്ളം ചലിക്കുന്നതിനാൽ ഒരു യഥാർത്ഥ മനുഷ്യനുമായി ഗോദയിൽ പോരാടുന്ന അനുഭവം ലഭിക്കും.
പ്രൊഫ. ടി.ജെ. ആന്റി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |