
ആലുവ: ആലുവയിലെ വഴിയോരങ്ങളിലുള്ള കുറ്റിക്കാടുകളിലും മറ്റും കഞ്ചാവ് ഒളിപ്പിക്കുന്നവരെ കണ്ടെത്താൻ എക്സൈസിന്റെ ഷാഡോ ടീം ശക്തമായി. ദേശത്തെ ഒരു കടവിൽ കഞ്ചാവ് ഒളിപ്പിച്ച ശേഷം കൈമാറാൻ ശ്രമിച്ച തൃശൂർ കുന്നംകുളം സ്വദേശി എസ്. ശരതിനെ ഷാഡോ ടീം തന്ത്രത്തിൽ കുടുക്കി. ഇയാൾക്കൊപ്പമുണ്ടായിരുന്ന കുന്നംകുളം സ്വദേശി മൈജോ മോൻ ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം തുടങ്ങി.
ഒഡീഷയിൽ നിന്ന് ട്രെയിനിലും മറ്റും കൊണ്ടുവരുന്ന കഞ്ചാവ് യാത്രയ്ക്കിടെ പുറയാർ ഭാഗത്തെ കുറ്റിക്കാടിലേക്ക് എറിയും. പിന്നീട് ഏജൻറുമാരെത്തി ഇത് ശേഖരിക്കുകയാണ് ചെയ്തിരുന്നത്. ഇത് മനസിലാക്കിയാണ് ഷാഡോ ടീം ദിവസങ്ങളായി ഇവിടെ റോന്ത് ചുറ്റിക്കൊണ്ടിരുന്നത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. മഹേഷിനെ കൂടാതെ എം.എം. അരുൺകുമാർ, അനീഷ് കെ. ജോസഫ്, ജെ. അരവിന്ദ്, ജിബി നാസ്, ടി.ജി. നിതിൻ, ജിനേഷ് കുമാർ, ആകാശ് കൃഷ്ണ, കബീർ എന്നിവരാണ് ഷാഡോ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |