SignIn
Kerala Kaumudi Online
Saturday, 30 May 2026 4.10 AM IST

പെരുങ്കളിയാട്ട ഓഫീസ് ഉദ്ഘാടനം

perumkaliyattam

പാലക്കുന്ന്: കരിപ്പൊടി ശ്രീ തിരൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടത്തി.ആചാര സ്ഥാനികരുടെ സാന്നിധ്യത്തിൽ കരിപ്പോടി. മുച്ചിലോട്ട് വല്യച്ഛൻ അരവിന്ദൻ വല്യച്ചൻ നിലവിളക്ക് കൊളുത്തി. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേന്ദ്രൻ ആഘോഷ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് പി.ബാലകൃഷ്ണൻ നായർ ലോഗോ പ്രകാശനം നിർവഹിച്ചു. ആഘോഷ കമ്മിറ്റി വർക്കിംഗ് അമ്പു ഞെക്ളി അദ്ധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്പന ചെയ്ത ദിലീപ് മെട്ടമ്മലിനെ അനുമോദിച്ചു., മുരളി കോമരം, കെ.വി.രഘുനാഥൻ മാസ്റ്റർ, വി.വി.കൃഷ്ണൻ മാസ്റ്റർ, തമ്പാൻ ചേടിക്കുന്ന്, ഭാസ്കരൻ കിഴക്കേ വളപ്പ്, കെ.ശാന്തകുമാരി മുങ്ങത്ത് കുമാരൻ നായർ, അമ്മിണി ടീച്ചർ, എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജിതിൻ ചന്ദ്രൻ സ്വാഗതവും ശശീന്ദ്രൻ കണിയമ്പാടി നന്ദിയും പറഞ്ഞു. 2027 ജനുവരി 22 മുതൽ 27 വരെ പെരുങ്കളിയാട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL