
പയ്യന്നൂർ: ചെമ്പ്രകാനം ചിത്ര ശില്പ അക്കാദമി വിദ്യാർത്ഥിയും യുവ ചിത്രകാരനുമായ എൻ.വി.അക്ഷയുടെ ( അക്ഷയ് മണിയറ ) ഗാലക്സി ചിത്ര - ശില്പ പ്രദർശനം ഗാന്ധി പാർക്കിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ജോയി ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ അദ്ധ്യക്ഷത വഹിച്ചു, നഗരസഭാംഗം പി.പി.സീത, പി.എ.സന്തോഷ്, ഫാദർ ജോബിൻ ജോസഫ്, എം.പവിത്രൻ, സന്തോഷ് കൃഷ്ണൻ, അഞ്ജന നീലാംബരി, എൻ.വി.അക്ഷയ് സംസാരിച്ചു.ആട്, വയനാടിന്റെ ഓർമ്മകൾ, എരിയുന്ന മനസ്സിലെ സ്നേഹമുള്ള ഓർമ്മകൾ തുടങ്ങിയ 30 ഓളം ചിത്രങ്ങളും ശില്പങ്ങളുമാണ് പ്രദർശനത്തിൽ ഉള്ളത്. പ്രദർശനം 31ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |