SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.09 AM IST

ഓടിക്കൊണ്ടിരുന്ന ചെങ്കൽ ലോറിക്ക് തീപിടിച്ചു

lory
ഇരിട്ടി പെരുമ്പറമ്പ് കപ്പച്ചേരി വളവിനു സമീപത്തുവെച്ചു തീപിടിച്ച ചെങ്കൽലോറി

ഇരിട്ടി: ചെങ്കല്ല് കയറ്റി വരികയായിരുന്ന മിനി ലോറിക്ക് തീപിടിച്ചു. റോഡരികിലെ താമസക്കാരനായ റിട്ട. അദ്ധ്യാപകന്റെ സമയോചിതമായ ഇടപെടലിൽ ലോറി പൂർണ്ണമായും കത്തി നശിച്ചില്ല.

തിങ്കളാഴ്ച വൈകുന്നേരം 7മണിയോടെ തളിപ്പറമ്പ് - ഇരിട്ടി റോഡിൽ പെരുമ്പറമ്പ് കപ്പച്ചേരി വളവിന് സമീപത്തായിരുന്നു സംഭവം. പടിയൂർ ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിക്കടിയിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ ലോറി റോഡരികിൽ നിർത്തി ഇറങ്ങുബോഴേക്കും തീ ആളിപ്പടരുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട റോഡരികിലെ താമസക്കാരനായ കിളിയന്തറ ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. പ്രഥമാദ്ധ്യാപകൻ വി.ടി. ജോസഫ് ഉടൻതന്നെ വീട്ടിലെ മോട്ടോറിൽ നിന്നും വെള്ളമടിച്ച് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ഇതിനിടയിൽ ഇദ്ദേഹം തന്നെ ഇരിട്ടി അഗ്നിശമനസേനയെയും വിവരമറിയിച്ചതോടെ ഇവർ സ്ഥലത്തെത്തി തീ പൂർണ്ണമായും കെടുത്തി. ഇരിട്ടി പൊലീസും സ്ഥലത്തെത്തിയിരുന്നു.

പടിയൂർ സ്വദേശി മഞ്ഞോടിയിൽ ഷിബുവിന്റേതാണ് തീപിടിച്ച ലോറി. ലോറിക്ക് തീപിടിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം അൽപ്പസമയം തടസ്സപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL