SignIn
Kerala Kaumudi Online
Sunday, 05 July 2026 7.37 AM IST

പി രാഘവൻ ചരമവാർഷിക ദിനം ഇന്ന്

kps

ബേഡകം: സി പി.എം നേതാവും മുൻ എം.എൽ.എയുമായ പി.രാഘവന്റെ നാലാം ചരമ വാർഷിക ദിനം ഇന്ന് വിവിധ പരിപാടികളോടെ ആചരിക്കും. മുന്നാട്ടെ സ്മൃതി മണ്ഡപത്തിൽ രാവില 7 മണിക്ക് പുഷ്പാർച്ചനയും തുടർന്ന് മുന്നാട് ടൗണിൽ പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തും. വൈകിട്ട് 4 മണിക്ക് റെഡ് വളണ്ടിയർ മാർച്ചോടെ പ്രകടനവും തുടർന്ന് പൊതുയോഗവും നടക്കും. സി പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും.പി രാഘവൻ അനുസ്മരണത്തിന്റെ ഭാഗമായി ബന്തടുക്കയിൽ നടന്ന അനുസ്‌മരണ സദസ് സി. പി. എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബേഡകം ഏരിയ സെക്രട്ടറി അഡ്വ സി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു .ചരിത്രകാരൻ ഡോ.സി ബാലൻ മുഖ്യപ്രഭാഷണം നടത്തി. തലപ്പള്ളം കേസിൽ പ്രതികളായവരെയും കുടുംബാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL