SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

എഫ്.എസ്.ഇ.ടി.ഒ സായാഹ്ന സദസ്സ്

fseto
സായാഹ്ന സദസ്സ് കണ്ണൂരിൽ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന സായാഹ്ന സദസ്സുകളുടെ ഭാഗമായി വ്യാഴാഴ്ച കണ്ണൂർ, കാക്കയങ്ങാട്, രാമന്തളി, കൂടാളി എന്നിവിടങ്ങളിൽ സായാഹ്ന സദസ്സ് നടന്നു. കണ്ണൂരിൽ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ. വേണു, പ്രിയൻ, സനീഷ് തോമസ്, ദേവസ്സൻ എന്നിവർ പ്രസംഗിച്ചു. കാക്കയങ്ങാട്ട് കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി.വി പ്രജീഷും രാമന്തളിയിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.ആർ സ്മിതയും ഉദ്ഘാടനം ചെയ്തു. കെ മോഹനൻ, പി.വി സുരേന്ദ്രൻ, പി.വി മനോജ് എന്നിവർ പ്രസംഗിച്ചു. കൂടാളിയിൽ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സ്വാതി, എം മനോജ്, കെ ഷീബ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL