SignIn
Kerala Kaumudi Online
Friday, 17 July 2026 3.33 AM IST

ടെസ്റ്റ ഏകദിന സഹവാസ ക്യാമ്പ്

camp
അഡ്വ. ടി. അശോക് കുമാർ സഹവാസ ക്യാമ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മാഹി: പാട്ടും രസകരമായ പറച്ചിലുകളും നൃത്തച്ചുവടുകളുമായി ഭിന്നശേഷിക്കാരായ കുട്ടികൾ ഏകദിന സഹവാസ ക്യാമ്പ് അടിച്ചുപൊളിച്ചപ്പോൾ മാഹി എം.എൽ.എയും പൊലീസ് സർക്കിൾ ഇൻസ്പക്ടറും എല്ലാം മറന്ന് അവർക്കൊപ്പം സന്തോഷം പങ്കുവെച്ചു. ടെസ്റ്റ, പുനരധിവാസ കേന്ദ്രം, ഫിസിയോ തെറാപ്പി, സ്‌പെഷ്യൽ സ്‌കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചാലക്കര കണ്ടോത്ത് പൊയിൽ സുരേഷ് ബാബുവിന്റെ വസതിയിലാണ് ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്. കെ.പി ശ്രീധരന്റെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി കുട്ടികൾക്ക് എം.എൽ.എ മധുര പലഹാരങ്ങൾ വിതരണംചെയ്തു. മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.എ അനിൽകുമാർ മുഖ്യഭാഷണം നടത്തി. ചാലക്കര പുരുഷു സ്വാഗതവും പി. ശശികുമാർ നന്ദിയും പറഞ്ഞു. അബ്ദുൾ നാസർ, കെ.പി അദിബ്, ആരിഫ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL