പാണത്തൂർ: സ്പോർട്സ് ഫോർ ചേഞ്ച് പദ്ധതിയുടെ ഭാഗമായി ഡോൺ ബോസ്കോ ചുള്ളിക്കരയുടെ നേതൃത്വത്തിൽ ഡോൺ ബോസ്കോ ചുള്ളിക്കര ഗ്രൗണ്ടിൽ എസ്.സി-എസ്.ടി ട്രൈബൽ സിക്സസ് സോക്കർ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കിടയിൽ കായിക സംസ്കാരം വളർത്തുന്നതിനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച ടൂർണമെന്റ് ഫാദർ ടോണി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോൺ ബോസ്കോ ഡയറക്ടർ ഫാ. സണ്ണി അദ്ധ്യഷനായി. വിവിധ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ഒന്നാം സ്ഥാനമായ ട്രോഫിയും ക്യാഷ് അവാർഡ് 10000 രൂപയും യുവജന അരങ്ങനടുക്കം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തിന് അർഹമായ ട്രോഫിയും ക്യാഷ് അവാർഡ് 5000 രൂപയും അറേബ്യൻ എഫ്.സി അരീക്കര കരസ്ഥമാക്കി. ചടങ്ങിൽ ബൈരാഗ് പോൾ, ജെസി ജോർജ്ജ്, കോച്ചുമാരായ സതീഷ്, ശ്യാം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |