കാഞ്ഞങ്ങാട്: വിവിധ രാജ്യങ്ങളിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ഉൾക്കൊണ്ട് കിഴക്കുംകര മുച്ചിലോട്ട് ഗവൺമെന്റ് എൽ.പി സ്കൂളിൽ കുട്ടികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയുള്ള മുഴുവൻ കുട്ടികളും മത്സരത്തിൽ ആവേശത്തോടെ പങ്കെടുത്തു. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ തുടങ്ങിയ ടീമുകളുടെ ജേഴ്‌സി അണിഞ്ഞാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. ആവേശകരമായ മത്സരം പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പവാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ബിജു മണലിൽ, മദർ പി.ടി.എ പ്രസിഡന്റ് വിദ്യാരാജേഷ്, എം. സുമേഷ്, പി. സവിത, എൻ.വി അശ്വിനി എന്നിവർ നേതൃത്വം നൽകി. നാലാം ക്ലാസ്സിലെ കെ.പി നിരഞ്ജന ഒന്നാം സ്ഥാനവും, മൂന്നാം ക്ലാസ്സിലെ കെ.വി. ദേവതീർത്ഥ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |