SignIn
Kerala Kaumudi Online
Friday, 19 June 2026 5.07 AM IST

കളറിംഗ് ഫ്യൂഷൻ ചിത്ര ശില്പ പ്രദർശനം

chitha
ആർട്ടിസ്റ്റ് പി. ആദർശിന്റെ കളറിംഗ് ഫ്യൂഷൻ ചിത്രശില്പ പ്രദർശനം കെ.എൻ ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള ലളിതകല അക്കാഡമി ആർട്ട് ഗ്യാലറിയിൽ ചെമ്പ്രകാനം ചിത്ര ശില്പകല അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് പി. ആദർശിന്റെ കളറിംഗ് ഫ്യൂഷൻ ചിത്രശില്പ പ്രദർശനം തുടങ്ങി. കെ.എൻ ശ്രീകണ്ഠൻനായർ ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ അദ്ധ്യക്ഷനായി. ടി. ജയചന്ദ്രൻ തിരുവനന്തപുരം, നഗരസഭ കൗൺസിലർ പി.വി ചന്ദ്രൻ, പ്രസ്സ് ഫോറം പ്രസിഡന്റ് ഫസൽ റഹ്മാൻ എന്നിവർ സംസാരിച്ചു. സന്തോഷ് കൃഷ്ണൻ സ്വാഗതവും ആദർശ് നന്ദിയും പറഞ്ഞു. മുപ്പതോളം ചിത്ര-ശില്പങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്. നീല വസന്തം, സ്വർഗ്ഗഭൂമി, പൗർണമി, കാലത്തിന്റെ യാത്രകൾ, ജീവിതം, വാസ്കോഡി ഗാമയിലൂടെ, എൻ ഹൃദയത്തിലെ പൂവ് തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. ഓയിൽ കളർ, ആക്രിലിക് കളർ, വാട്ടർ കളർ, ടെറക്കോട്ട തുടങ്ങിയ മാദ്ധ്യമങ്ങളിലാണ് രചനകൾ. റിയലിസ്റ്റിക് പെയിന്റിംഗ്, കണ്ടംപററി പെയിന്റിംഗ്, ക്യൂബിസം തുടങ്ങിയ രീതികളിലുള്ള രചനകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SILPASALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL