SignIn
Kerala Kaumudi Online
Friday, 19 June 2026 5.08 AM IST

നെല്ലിക്കാട് കൃഷ്ണൻ അനുസ്മരണം

anusma
നെല്ലിക്കാട് കൃഷ്ണൻ മാസ്റ്റർ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: നെല്ലിക്കാട് കൃഷ്ണൻ മാസ്റ്റർ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടത്തി. ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂൾ ഹാളിൽ നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ബല്ല ഈസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു പത്താം തരം, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് വാങ്ങിയ കുട്ടികൾക്ക് ചെയർമാൻ ഉപഹാരങ്ങൾ നൽകി. സാംസ്കാരിക പ്രവർത്തകൻ പല്ലവ നാരായണൻ അനുസ്മരണ പ്രഭാഷണം നടത്തി. സാംസ്കാരികവേദി പ്രസിഡന്റ് എം. കുഞ്ഞമ്പു പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ കെ.വി രാധ, കെ.വി രതീഷ്, എ.വി പ്രദീപ് കുമാർ, രാജൻ അത്തിക്കോത്ത്, പ്രിൻസിപ്പാൾ സി.വി അരവിന്ദൻ, കെ. രവീന്ദ്രൻ പ്രസംഗിച്ചു. സെക്രട്ടറി എൻ. മണിരാജ് സ്വാഗതവും എം. ദാക്ഷായണി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL