SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.08 AM IST

കെ.ജി.ഒ.എ യാത്രയയപ്പ്

kgoa-
കെ.ജി ഒ.എ നീലേശ്വരം ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വിസിൽ നിന്നു വിരമിച്ച ജീവനക്കാർക്ക് നടത്തിയ യാത്രയപ്പ് സമ്മേളനം കെ.ജി ഒ ജില്ല സെകട്ടറി മധു കരിമ്പിൽ ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: കെ.ജി.ഒ.എ നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ ഉപഹാര സമർപ്പണം നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ സുമ, ജില്ലാ ജോയിന്റ് സെക്രട്ടറി രമേശൻ കോളിക്കര, ഏരിയാ കമ്മിറ്റി അംഗം യു. രാജേഷ്, പി.കെ ഹാജറാബീവി, വി.കെ ദിനേഷ് കുമാർ, വി.കെ ബേബി, ഡോ. കെ. ബിന്ദു, കെ. പ്രദീപ്കുമാർ എന്നിവരാണ് യാത്രയയപ്പ് ഏറ്റുവാങ്ങിയത്. ഏരിയാ പ്രസിഡന്റ് എം. അനസൂര്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. സുമേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം. വത്സൻ, ജില്ലാ കമ്മിറ്റി അംഗം എം. സുഗുണൻ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. ജയപ്രകാശൻ സ്വാഗതവും ഏരിയാ ട്രഷറർ വി. മധുസൂദനൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KGOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL