കാഞ്ഞങ്ങാട്: മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ ഓഫ് സോഡ ആൻഡ് സോഫ്റ്റ് ഡ്രിങ്ക്‌സ് കേരള ജില്ലാ സമ്മേളനം പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ സബിത ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് കുപ്പികളിൽ വരുന്ന ശീതളപാനീയങ്ങളുടെ വരവ് നിയന്ത്രിക്കണമെന്നും ദേശീയപാത നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എ.വി ശശിധരൻ പതാക ഉയർത്തി. എം. വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. നാരായണൻ പെരിയ, ആൻ സലാം സെബാസ്റ്റ്യൻ, സെക്രട്ടറി അബ്ദുൾ സത്താർ പെരിയ ബസാർ സംസാരിച്ചു. ഭാരവാഹികൾ: അബ്ദുൾ സത്താർ പെരിയ (പ്രസിഡന്റ്), എം. വിദ്യാധരൻ ബോവിക്കാനം (സെക്രട്ടറി), ആൻ സലാം സെബാസ്റ്റ്യൻ ചിറ്റാരിക്കാൽ (ട്രഷറർ), അജയൻ നീലേശ്വരം (വൈസ് പ്രസിഡന്റ്), സുനിൽകുമാർ മാണിക്കോത്ത് (ജോയിന്റ് സെക്രട്ടറി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |