SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.20 AM IST

വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു

nusi
വൃക്ഷതൈകൾ നട്ടു പിടിപ്പിക്കുന്ന പദ്ധതി സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: കപ്പൽ ജീവനക്കാരുടെ ദേശീയ സംഘടനയായ നുസിയുടെ കാസർകോട് ബ്രാഞ്ച് പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി പിലിക്കോട് പഞ്ചായത്തിലെ പുത്തിലോട്ട് മാപ്പിട്ടച്ചേരിക്കാവിന് സമീപം വൃക്ഷതൈകൾ നട്ടു പിടിപ്പിച്ചു. സന്ദീപ് വാര്യർ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കാസർകോട് ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ് അദ്ധ്യക്ഷത വഹിച്ചു. പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടർ ഡോ. പി.കെ രതീഷ്, പിലിക്കോട് കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ മധു എന്നിവർ മുഖ്യാതിഥികളായി. പൊതു പ്രവർത്തകൻ പാലായി ബാലകൃഷ്ണൻ, കാസർകോട് മർച്ചന്റ് നേവി അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.വി സുരേഷ്, ചെറുവത്തൂർ സെയിലേഴ്സ് ക്ലബ് സെക്രട്ടറി സതീഷ് കൃഷ്ണൻ, വി. നന്ദകുമാർ, പുണ്യ രതീഷ് എന്നിവർ സംസാരിച്ചു. രാജേന്ദ്രൻ മുതിയക്കാൽ സ്വാഗതവും സി.പി ബിമൽരാജ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, TREE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL