കാസർകോട്: സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ജില്ലാതല സിറ്റിംഗ് ചെയർപേഴ്സൺ കെ.വി മനോജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടന്നു. മെമ്പർ കെ.ബി മോഹൻ കുമാറും ഹിയറിംഗ് നടത്തി. 30 പരാതികളിൽ 20 എണ്ണം സിറ്റിംഗിൽ തീർപ്പാക്കി. ബാക്കിയുള്ള 10 കേസുകൾ കമ്മിഷന്റെ നിർദ്ദേശങ്ങളും ഉത്തരവുകളും നൽകുന്നതിനായി മാറ്റിവെച്ചു. ചെമ്പരിക്ക ജി.എൽ.പി സ്കൂളിലെ ചുറ്റുമതിൽ നിർമ്മാണം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകാൻ ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു. അതൃക്കുഴി ജി.എൽ.പി സ്കൂളിന് അർഹതപ്പെട്ട സ്ഥലം തിരികെ നൽകിയതായി കാസർകോട് തഹസിൽദാർ റിപ്പോർട്ട് നൽകി. സിറ്റിംഗിൽ പി.ആർ.ഒ എ.സി അഭിലാഷ്, കമ്മിഷൻ ജീവനക്കാരായ തുഷാര മോഹൻ, എസ്. അരുൺകുമാർ എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |