കൊല്ലം: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറിയും എ.ഐ.ബി.ഡി.പി.എ അഖിലേന്ത്യാ ട്രഷററുമായിരുന്ന ആർ.അരവിന്ദാക്ഷൻ നായരുടെ മൂന്നാം അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആർ.ലതാദേവി ഉദ്ഘാടനം ചെയ്തു. കൊല്ലം കെ.ജി.ബോസ് സെന്ററിൽ നടന്ന ചടങ്ങിൽ ഐ.ബി.ഡി.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജോസഫ് അദ്ധ്യക്ഷനായി.
എ.ഐ.ബി.ഡി.പി.എ ജില്ലാ സെക്രട്ടറിയും സ്മാരക സമിതി ചെയർമാനുമായ കെ.സുകുമാരൻ നായർ സ്വാഗതം പറഞ്ഞു. ആർ.അരവിന്ദാക്ഷൻ നായർ പുരസ്‌കാരം പ്രമുഖ ട്രേഡ് യൂണിയൻ നേതാവും എ.ഐ.ബി.ഡി.പി.എ അഖിലേന്ത്യാ രക്ഷാധികാരിയും ട്രേഡ് യൂണിയൻ ഇന്റർനാഷണൽ പെൻഷണേഴ്‌സ് ആൻഡ് റിട്ടയറീസിന്റെ വൈസ് സെക്രട്ടറിയുമായ കെ.ജി.ജയരാജിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു. പുരസ്‌കാരത്തോടൊപ്പം ലഭിച്ച 10000 രൂപ ആലപ്പുഴയിൽ നിർമ്മാണത്തിലിരിക്കുന്ന പി.വി.സി സ്മാരക മന്ദിരത്തിന് നൽകുമെന്ന് കെ.ജി.ജയരാജ് അറിയിച്ചു. പി.കെ. വേണുഗോപാലൻ,സി.ജോൺ, കെ.ശശിധരൻ നായർ,പി.ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |