SignIn
Kerala Kaumudi Online
Thursday, 23 April 2026 5.26 PM IST

സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണ് കേരളം: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
a
ചവറയിൽ ഡോ.സുജിത്ത് വിജയൻപിള്ളയുടെ തി​രഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പി​ണറായി​ വി​ജയൻ സംസാരിക്കുന്നു

ചവറ: വർഗ്ഗീയതയും ജാതിഭേദവും മത വിദ്വേഷവും ഇല്ലാതെ സോദരത്വേന വാഴുന്ന കേരളത്തെ കേന്ദ്രം അവഗണി​ക്കുകയാണെന്ന് മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ പറഞ്ഞു. ചവറയിലെ എൽ.ഡി​.എഫ് സ്ഥാനാർത്ഥി​ ഡോ.സുജിത്ത് വിജയൻപിള്ളയുടെ തി​രഞ്ഞടുപ്പ് പ്രചാരണ യോഗത്തിൽ സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.

സഹായത്തിനായി എത്ര തവണ പ്രധാനമന്ത്രിയെ കണ്ടു. എന്തെങ്കിലും സഹായം നൽകിയോ? കേരളം രക്ഷപ്പെടരുത്, കേരളം തകരണം. ഈ ചിന്തയല്ലേ അവർക്ക്? എല്ലാ യോഗ്യതയും ഉണ്ടായിട്ടും സഹായിച്ചില്ല. അവിടെയാണ് പ്രധാനമന്ത്രിയുടെ രാഷ്ട്രീയം. പ്രളയവും കാലവർഷക്കെടുതിയും കൊവി​ഡ് മഹാമാരിയും ഓഖി, നിപ്പ ദുരന്തമുഖങ്ങളി​ലും സഹായിച്ചില്ല. ഈ ദുരനുഭവം രാജ്യത്തെ ഒരു സംസ്ഥാനത്തിനും ഉണ്ടായിട്ടില്ല. മുണ്ടക്കൈ, ചൂരൽമല ദുരന്തം ഉണ്ടായപ്പോൾ പോലും സഹായി​ക്കാതി​രുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

പാർലമെന്റിലെ യു.ഡി.എഫ് എം.പിമാർ മിണ്ടുന്നില്ല. യു.ഡി​.എഫും എൻ.ഡി​.എയുമാണ് യഥാർത്ഥ ചങ്ങാതി​മാർ. രാജ്യത്ത് അഴി​മതി​ ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന സ്ഥാനമാണ് കേരളത്തി​നുള്ളത്. എൽ ഡി എഫ് അധികാരത്തിലുള്ളതു കൊണ്ടാണ് അത് നേടിയതെന്ന് ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി​ പറഞ്ഞു. ഐ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. പുത്തലത്ത് ദിനേശൻ, കെ.വരദരാജൻ, എസ്. സുദേവൻ, ആർ ലതാദേവി, രാജമ്മ ഭാസ്കരൻ, ജി.മുരളീധരൻ, ഷാജി പള്ളിപ്പാടൻ, എന്നിവർ സംസാരിച്ചു. ആർ.രവീന്ദ്രൻ സ്വാഗതവും അനിൽ പുത്തേഴം നന്ദി​യും പറഞ്ഞു

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.