
കൊല്ലം: ഒരു വോട്ടും പാഴാക്കരുതെന്ന സന്ദേശവുമായി സ്വീപ് നടത്തുന്ന പരിപാടികളിൽ ‘ജെൻ സി വൈബ്’ സെൽഫിയിലുറപ്പാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ്. കൗമാരത്തിന്റെ ജനാധിപത്യബോധം സജീവമാക്കുന്നതിലൂടെ നൂറ് ശതമാനം വോട്ടെന്ന ലക്ഷ്യത്തിലേക്ക് വേഗത്തിലടുക്കാമെന്ന് കലക്ടർ പറഞ്ഞു.
കളക്‌ടറേറ്റ് വരാന്തയിലാണ് സെൽഫി പോയിന്റ്. സമൂഹമാദ്ധ്യമ സന്ദേശങ്ങളിലെ കൈമാറ്റവേഗം പുതുതലമുറ സെൽഫികളിലൂടെ സാദ്ധ്യമാക്കി വോട്ടുസന്ദേശം പരമാവധി പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. സെൽഫി പരിപാടിയിൽ സ്വീപ്പ് നോഡൽ ഓഫീസറായ സബ് കളക്ടർ അഖിൽ.വി.മേനോൻ, എ.ഡി.എം ടി.കെ.വിനീത് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |