SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.57 PM IST

ഹജ്ജ് പരിശീലനം

hajj-

കൊല്ലം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സമിതിയുടെ നേതൃത്വത്തിൽ കൊല്ലം ബീച്ച് റോഡിലുള്ള റാഹത്ത് ഹോട്ടലിൽ ഹജ്ജ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വീഡിയോ പ്രസന്റേഷനിലൂടെ സാങ്കേതിക വശങ്ങൾ വിശദീകരിക്കുന്നതോടൊപ്പം ആരോഗ്യ ക്ലാസും നടന്നു. ജില്ലാ സെക്രട്ടറി സൈദ് മുഹമ്മദ് തടിക്കാട് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് നിസാർ കണ്ടത്തിൽ അദ്ധ്യക്ഷനായി. ദാറുൽ അർഖം അൽ ഹിന്ദ് അറബിക് കോളേജ് പ്രിൻസിപ്പൽ അബ്ദുലത്തീഫ് സുല്ലമി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. സമീർ മുണ്ടേരി, ഷാഫി ശാസ്താംകോട്ട എന്നിവർ നേതൃത്വം നൽകി. അൻസാരി ഇബ്രാഹിം, ഡോ. ജമാലുദ്ദീൻ സഹിൽ സലഫി, ഹാഷിം കരിക്കോട് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL