SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.01 PM IST

മദ്യപസംഘം ആക്രമിച്ചു

കൊല്ലം: പാരിപ്പള്ളിയിൽ മദ്യപസംഘം ഗൃഹനാഥനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കിണറ്റിൽ വെള്ളം കോരുന്നതിനുള്ള തൊട്ടി ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. പാരിപ്പള്ളി കോട്ടയ്ക്കേറത്തിനടുത്ത് പണയിൽ കുളത്തിന് അരുകിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗൃഹനാഥന്റെ കിണറ്റിലെ തൊട്ടി കൈക്കലാക്കിയാണ് ആക്രമണം നടത്തിയത്. ഗൃഹനാഥന്റെ മുഖത്ത് സാരമായി പരിക്കേറ്റു. കുളത്തിനും ഏലായ്ക്കും സമീപം തമ്പടിക്കുന്ന സംഘം കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കൾ ഉപയോഗിക്കുന്നത് പതിവാണ്. ഇതിന് ശേഷം അക്രമാസക്തരാകുന്നത് പതിവാണ്. സന്ധ്യയ്ക്ക് ശേഷം പുറത്തിറങ്ങാനും ഭയപ്പെടുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL