ഇകൊല്ലം: ഇരവിപുരം സ്നേഹ നഗർ റസിഡൻസ് അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷവും കുടുംബ സംഗമവും കൊല്ലം മേയർ എ. കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു. ദയപാലൻ സ്മാരക പുരസ്കാരം ജീവ കാരുണ്യ പ്രവർത്തകൻ ഗണേഷ് ശക്തികുളങ്ങരയ്ക്ക് നൽകി. വിവിധ മേഖലകളിൽഉള്ള പ്രതിഭകളെ ആദരിച്ചു. സാഹിത്യകാരൻ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യാതിഥിയായി. നഗർ പ്രസിഡന്റ് എസ്. ശ്രീകുമാർ അദ്ധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ ലക്ഷ്മി ഷാജി സമ്മാനങ്ങൾ വിതരണം ചെയ്തു. നഗർ ജോയിന്റ് സെക്രട്ടറിമാരായ എം.എസ്. അനൂപ്, അനിൽകുമാർ, ശശാങ്കൻ, അനിൽകുമാർ കുട്ടപള്ളി കേശവപിള്ള എന്നിവർ സംസാരിച്ചു. സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ട്രഷറർ ബീന കൃഷ്ണൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |