അഞ്ചൽ: ലയൺസ് ഡിസ്ട്രിക്ട് 318 എ റീജിയൻ 5, 6 എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന എൺവയോൺമെന്റ് സർവ്വീസ് വീക്കിന്റെ സമാപന സമ്മേളനവും വാക്കത്തോണും അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ്. ദിവ്യ ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി അനീഷ് കെ.അയിലറ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ കെ.ജി. മത്തായി മെമ്മോറിയൽ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ ആൻഡ് സസ്റ്റൈനബിൾ ലിവിംഗ് സെന്റർ ഡയറക്ടർ ഡോ. ജോസഫ് മത്തായി പ്രകൃതി ജീവന ക്ലാസ് നയിച്ചു. ലയൺസ് റീജിയൻ ചെയർമാൻമാരായ ടോണി മാത്യു ജോൺ ശങ്കരത്തിൽ, കെ. ഗുലാബ് ഖാൻ, ഡോ.വി.കെ. ജയകുമാർ ശബരിഗിരി, സോൺ ചെയർമാൻ ബാബുകുട്ടി, ഷിബു ജോർജ്ജ്, വി.എസ്. സുരേഷ് കുമാർ, എൽ.ആർ. ജയരാജ്, വി.എൻ. ഗുരുദാസ്, ഷീബ യശോധരൻ, റജീന വർഗ്ഗീസ്, എസ്. ഷിബു, എം.വി. തോമസ്, ഡോ. ജോർജ്ജ് ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |