
കൊല്ലം: കരിക്കോട് പ്രവർത്തിക്കുന്ന ടി.കെ.എം ഇന്റർനാഷണൽ അക്വാട്ടിക് സെന്റർ, അഗ്നിരക്ഷാസേനയുടെ സഹകരണത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ജല സുരക്ഷാ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. മുങ്ങിമരണങ്ങളും മുൻകരുതലും ജല യാത്രകളിലെ സുരക്ഷാ മുൻകരുതലുകൾ, പ്രഥമ ശുശ്രൂഷ, സി.പി.ആർ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. എം.ജെ.ഷീബ ഉദ്ഘാടനം ചെയ്തു. അക്വാട്ടിക് സെന്റർ മാനേജർ രതീഷ് കുമാർ അദ്ധ്യക്ഷനായി. കടപ്പാക്കട അഗ്നിരക്ഷാസേന സീനിയർ ഫയർ ഓഫീസർ സജി സൈമൺ, ഫയർ ഓഫീസർ എസ്.വി.ദീപക്, ഹനീഷ് ലാൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |