SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.52 PM IST

ബാലസംഘം  പരിശീലന ക്യാമ്പ്

കൊല്ലം: ഇരവിപുരം ഗ്രീഷ്മം ഓഡിറ്റോറിയത്തിൽ 18, 19 തീയതികളിൽ നടക്കുന്ന ബാലസംഘം ലീഡേഴ്സ് സമ്മർ ക്യാമ്പിന്റെയും ഹാപ്പിനെസ് ഫെസ്റ്റിവലിന്റെയും മോഡ്യൂൾ പരിശീലന ജില്ലാതല ശില്പശാല ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഭിരാം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജന ദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അക്കാഡമിക് കമ്മിറ്റി കൺവീനർ തൊടിയൂർ രാധാകൃഷ്ണൻ, താമര, നന്മ, അതുൽ ഉദയൻ എന്നിവർ നേതൃത്വം നൽകി. സംസ്ഥാന എക്സിക്യുട്ടിവ് അംഗം അതുൽ രവി, സംസ്ഥാന സമിതി അംഗങ്ങളായ എം ശിവശങ്കരപ്പിള്ള , അജിത് പ്രസാദ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, സി.പി.എം ഏരിയ സെക്രട്ടറി പുഷ്പ രാജൻ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഷൈൻ ദേവ്, ജില്ലാ ജോയിന്റ് കൺവീനർ ആർ. മനോജ് എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി ഇമ എസ്.കൃഷ്ണൻ സ്വാഗതവും സ്വാഗത സംഘം സെക്രട്ടറി ഷാജി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL