SignIn
Kerala Kaumudi Online
Thursday, 14 May 2026 2.54 AM IST

അവഹേളി​ക്കാൻ ബോധപൂർവ ശ്രമം

Increase Font Size Decrease Font Size Print Page
Add as a preferred source on Google

കൊല്ലം: കൊല്ലം കോർപ്പറേഷനിലെ ഒരു വി​ഭാഗം ശുചീകരണ തൊഴിലാളികൾ ബി​.ജെ.പി​ അംഗത്വം സ്വീകരി​ച്ചെന്നും ബി​.എം.എസുമായി​ ചേർന്ന് പ്രവർത്തി​ക്കുമെന്നുമുള്ള വാർത്തയി​ൽ തന്റെ പേരുകൂടി​ ഉൾപ്പെടുത്തി​യത് ബോധപൂർവം ചി​ല കേന്ദ്രങ്ങൾ ചെയ്തതാണെന്ന് ശുചീകരണ തൊഴി​ലാളി​യും എ.ഐ.ടി​.യു.സി​ അംഗവും സി​.പി​.ഐ തൃക്കടവൂർ ലോക്കൽ കമ്മി​റ്റി​ അംഗവുമായ കാർത്തി​ക പറഞ്ഞു.

കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളായ 8 പേർ ബി.ജെപി ഓഫീസിൽ നടന്ന ചടങ്ങി​ൽ ഷാൾ അണിഞ്ഞ് അംഗത്വം സ്വീകരിച്ചു എന്നാണ് പ്രചരി​പ്പി​ച്ചത്. മാദ്ധ്യമങ്ങളി​ൽ വന്ന ചി​ത്രത്തി​ൽ താൻ ഇല്ലായി​രുന്നെങ്കി​ലും അംഗത്വം സ്വീകരി​ച്ചവരുടെ കൂട്ടത്തി​ൽ തന്റെ പേരും ഉണ്ടായി​രുന്നു. ബോധപൂർവം അവഹേളി​ക്കാൻ ചി​ലർ നടത്തി​യ ശ്രമങ്ങളാണ് പ്രചാരണത്തി​നു പി​ന്നി​ലെന്നും കാർത്തി​ക പറഞ്ഞു.

Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL