SignIn
Kerala Kaumudi Online
Friday, 15 May 2026 11.21 PM IST

തൊഴിലാളിക്ക് സൈക്കിൾ നൽകി സൈക്കിൾ ഗ്രാമം

photo
കോഴിക്കോട് സൈക്കിൾ ഗ്രാമത്തിൻ്റെ 15ാം വർഷിക ദിനാചരണത്തിന്റെ ഭാഗമായി തൊഴിലാളി ലത്തീഫിന് പുതിയ സൈക്കിൾ പോച്ചയിൽ ഗ്രൂപ്പ് ചെയർമാൻ നാസർ പോച്ചയിൽ കൈമാറുന്നു

കരുനാഗപ്പള്ളി കോഴിക്കോട് സൈക്കിൾഗ്രാമത്തിന്റെ 15-ാം വാർഷികത്തോടനുബന്ധിച്ച് തൊഴിലാളി അബ്ദുൽ ലത്തിഫിന് തൊഴിലിടത്തേക്ക് ജോലിക്ക് പോകാനായി സൈക്കിൾ ഗ്രാമം സൈക്കിൾ നൽകി. പോച്ചയിൽ ജൂവലറി ചെയർമാൻ നാസർ പേച്ചയിലാണ് സൈക്കിൾ സ്പോൺസർ ചെയ്തത്. സൈക്കിൾ യാത്ര ശീലമാക്കു, ആരോഗ്യം സംരക്ഷിക്കൂ, ഇന്ധനം ലാഭിക്കു, അന്തരീക്ഷ മലിനീകരണം തടയൂ എന്നീ സന്ദേശങ്ങൾ ഉയർത്തി 15 വർഷമായി കരുനാഗപ്പള്ളി കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് കോഴിക്കോട് സൈക്കിൾഗ്രാമം. ചടങ്ങിൽ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. സൈക്കിൾ ഗ്രാമം വൈസ് ചെയർമാനും വി. ബാബു, നൗഷാദ് തേവറ, ടി.കെ സദാശിവൻ, റഷീദ് പുതുവിട്, സുൽഫിക്കർ ചാലയ്യം. നാസർ അമ്പിത്തറ, നാസർ പാണൂർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL