SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.56 AM IST

പെൻ​ഷൻ​കാർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

rail

കൊ​ല്ലം: പ​തി​മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം വ​രു​ന്ന റെ​യിൽ​വേ പെൻ​ഷൻ​കാർ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങൾ​ക്കും ല​ഭ്യ​മാ​യി​രു​ന്ന ട്രെ​യിൻ യാ​ത്രാ പാസ്സു​കൾ പു​തി​യ സം​വി​ധാ​ന​മാ​യ 'ഇ​-​പാ​സി'ലേ​ക്ക് മാ​റ്റി​ക്കൊ​ണ്ടു​ള്ള റെ​യിൽ​വേ ബോർ​ഡി​ന്റെ ന​ട​പ​ടി​കൾ നിറു​ത്തി വ​യ്​ക്ക​ണ​മെ​ന്ന് കൊ​ല്ലം റെ​യിൽ​വേ പെൻ​ഷ​ണേ​ഴ്‌​സ് അസോ​സി​യേ​ഷൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡന്റ് കെ.വി.ഭ​ര​ത​ന്റെ അ​ദ്ധ്യ​ക്ഷ​ത​യിൽ കൊ​ല്ല​ത്ത് ചേർന്ന് സ​മ്മേ​ള​ന​ത്തിൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​കൾ​ക്ക് രൂ​പം നൽ​കി. റെ​യിൽ​വേ ബോർ​ഡ് ചെ​യർ​മാൻ അ​ട​ക്ക​മു​ള്ളവർക്ക് നി​വേ​ദ​നം കൈ​മാ​റി.ജ​ന​റൽ സെ​ക്ര​ട്ട​റി രാ​മൻ പി​ള്ള, പി.എ​ച്ച്.സ​യ്യി​ദ് മു​ഹ​മ്മ​ദ്, കെ.മ​നോ​ഹ​രൻ, എ​സ്.ക​രു​ണാ​ക​രൻ പി​ള്ള, ടി.ആർ.വേ​ണു​ഗോ​പാ​ലൻ, ആർ.രാ​ജേ​ന്ദ്രൻ,പി.ജി.മോ​ഹൻ എ​ന്നി​വർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL