കൊല്ലം: പോളയത്തോട് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ആർ.ഒ.ബിയിലെ സർവ്വീസ് റോഡ് നിർമ്മാണത്തിലുണ്ടായ അപാകത പരിഹരിച്ച് 4 മീറ്റർ വീതി എന്നത് യാഥാർത്ഥ്യമാക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ചില വ്യക്തികളുടെ സാമ്പത്തിക സ്വാധീനത്തിന് വഴങ്ങി നിലവിൽ ഉണ്ടായിരുന്ന അലൈൻമെന്റിന് മാറ്റം വരുത്തി അപകടകരമായും അശാസ്ത്രീയമായും നടത്തുന്ന സർവ്വീസ് റോഡ് നിർമ്മാണം നിർത്തിവയ്ക്കണം. 4 മീറ്റർ വീതിക്കുവേണ്ടി വീടിന്റെ കിടപ്പറവരെ പൊളിക്കാൻ ചിലർ തയ്യാറായപ്പോൾ ഒരു സിറ്റൗട്ടിനു വേണ്ടി അലൈൻമെന്റിൽ മാറ്റം വരുത്തി. സ്ഥലം തിരികെ വിട്ടുകൊടുത്തതിലൂടെ സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്ത നടപടി തിരുത്തിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികളായ സി.വി. അനിൽകുമാർ (പ്രസിഡന്റ്), ആർ.കൃഷ്ണകുമാർ (സെക്രട്ടറി), കൗൺസിലർമാരായ ജയലക്ഷ്മി, ജെ.സൈജു, കുരുവിള ജോസഫ് എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |