അഞ്ചൽ:ഏരൂരിലെ വീട്ടിൽ നിന്നു സ്വർണവും പണവും അപഹരിച്ച സ്വകാര്യ ബസ് ഡ്രൈവറെ അഞ്ചൽ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചലിലെ സ്വകാര്യ ബസ് ഡ്രൈവറായ ജിതിൻ ഏലിയാസ് ആണ് അറസ്റ്റിലായത്. ഏരൂർ സ്വദേശികളായ ഷീജ- സുഗതൻ ദമ്പതികളുടെ വീട്ടിലായിരുന്നു കവർച്ച. ഇവരുടെ മകന്റെ സുഹൃത്താണ് ജിതിൻ ഏലിയാസ്. ഇയാൾ മാത്രമാണ് വീട്ടിൽ വന്നിട്ടുളളത് എന്ന പരാതിയിൽ ഏരൂർ പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് അറസ്റ്റ്. ബുധനാഴ്ചയാണ് മോഷണം നടന്ന വിവരം വീട്ടുകാർ അറിയുന്നത്. സുഗതന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടിൽ ആരും ഇല്ലായിരുന്നു. ഇയാൾ ഇതിന് മുമ്പ് പരാതിക്കാരയ ദമ്പതികളുടെ കുടുംബവീട്ടിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |