കൊല്ലം: ശിവസേന ജില്ലാ ഓഫീസ് ഉദ്ഘാടനവും സ്ഥാപക ദിനാചരണവും ഇന്ന് നടക്കും. ആശ്രാമം മൈതാനത്തിന് സമീപത്താണ് പുതിയ ഓഫീസ്. രാവിലെ 11ന് ശിവസേന ദക്ഷിണ ഭാരത ഓർഗനൈസിംഗ് സെക്രട്ടറി എം.എസ്. ഭുവനചന്ദ്രൻ ഭദ്രദീപം തെളിയിക്കും. സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാർ ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് ശാന്താലയം ശശികുമാർ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻകുമാർ, ജനറൽ സെക്രട്ടറി രാധാകൃഷ്ണ മേനോൻ, സംസ്ഥാന സെക്രട്ടറിമാരായ ആർ.ദേവൻ, അനിൽ ദാമോദർ, ഒറ്റശേഖരമംഗലം കൃഷ്ണൻകുട്ടി, ശ്രീവരാഹം രമേശ് എന്നിവർ പങ്കെടുക്കും. സ്ഥാപക ദിനത്തോടനുബന്ധിച്ച് വിവിധ ചടങ്ങുകളും സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ശാന്താലയം ശശികുമാർ, സെക്രട്ടറി വിനു പരവൂർ, വൈശാഖ്, അനു പരവൂർ, സന്തോഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |