കൊല്ലം: ദേശീയ ജലപാത വികസനത്തിന് കൊല്ലം തോടിന്റെ കരയിലുള്ളവരെ ഒഴിപ്പിച്ചപ്പോൾ കിടപ്പാടം നഷ്ടമായ ആറ് കുടുംബങ്ങൾ വാടക വീടുകൾ മാറിമാറി താമസിച്ച് ഒരു പതിറ്റാണ്ടായി നരകിക്കുന്നു. പുതിയ ഭൂമിയും വീടും അനുവദിക്കണമെന്ന ഇവരുടെ ആവശ്യം 2023ൽ ലോകായുക്ത അംഗീകരിച്ചെങ്കിലും ഉത്തരവ് നടപ്പാക്കുന്നത് സർക്കാർ സംവിധാനങ്ങൾ അനന്തമായി നീട്ടുകയാണ്.
കൊല്ലം മുണ്ടയ്ക്കൽ കച്ചിക്കടവിൽ താമസിച്ചിരുന്ന ആറ് കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ജലപാത നവീകരണത്തിന്റെ ഭാഗമായി 2015ലാണ് കച്ചിക്കടവിൽ കൊല്ലം തോടിന്റെ കരയിൽ താമസിച്ചിരുന്ന 18 കുടുംബങ്ങളെ ഒഴിപ്പിച്ചത്. ഇതിൽ 11 കുടുംബങ്ങൾക്ക് സുനാമി ഫ്ലാറ്റ് അനുവദിച്ചു. 2008ൽ റവന്യു വകുപ്പ് നടത്തിയ സർവേ അടിസ്ഥാനമാക്കിയാണ് ഫ്ലാറ്റുകൾ നൽകിയത്. ഇടുങ്ങിയ സ്ഥലത്തായതിനാൽ ബാക്കിയുള്ള ഏഴ് കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ 2008ൽ റവന്യു ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിരുന്നില്ല.
ജലപാത വികസനത്തിൽ കിടപ്പാടം പോയി
വീടുകൾ പൊളിച്ചുനീക്കിയതോടെ ഏഴ് കുടുംബങ്ങൾ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ല
പൊതുപ്രവർത്തകനായ എൽ.പ്രകാശ് ലോകായുക്തയെ സമീപിച്ചു
റവന്യു ഉദ്യോഗസ്ഥർ ഏഴ് കുടുംബങ്ങളും കൊല്ലം തോടിന്റെ കരയിൽ താമസിച്ചിരുന്നവരെന്ന് സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകി
ഒരു കുടുംബനാഥയുടെ മകന് സ്വന്തമായി വീടുള്ളതായും റിപ്പോർട്ട്
ആറുവർഷം നീണ്ട നിയമനടപടികൾക്കൊടുവിൽ ലോകായുക്ത ആറ് കുടുംബങ്ങളുടെ ആവശ്യം അംഗീകരിച്ച് ഉത്തരവിട്ടു
ആറ് കുടുംബങ്ങളും വിധി നടപ്പാക്കാനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണെങ്കിലും ഉദ്യോഗസ്ഥർ നിസംഗത തുടരുകയാണ്.
എൽ. പ്രകാശ്ഹർജിക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |