കൊല്ലം: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് പദ്ധതി പ്രകാരം 2026-27 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന സമർത്ഥരായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ നാല്, ഏഴ് ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 'എ' ഗ്രേഡ് ലഭിച്ചവരും സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നവരുമായിരിക്കണം. വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയരുത്. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ, ബാങ്ക് പാസ്ബുക്ക് പകർപ്പ്, സ്കൂൾ എച്ച്.എം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് എന്നിവ സഹിതം ജൂലായ് 15നകം പുനലൂരിലെ ജില്ലാ പട്ടികവർഗ്ഗ വികസന ആഫീസിലോ കുളത്തുപ്പുഴ, ആലപ്പുഴ ട്രൈടബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04752222353, 9496070347.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |