ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ ഓച്ചിറക്കളിയോടനുബന്ധിച്ച് നടന്നു വരുന്ന കാർഷികമേള നാളെ സമാപിക്കും. വൻ ജനത്തിരക്കാണ് മേളയിൽ അനുഭവപ്പെടുന്നത്. ഓച്ചിറ ഗ്രാമപഞ്ചായത്ത്, സംസ്ഥാന കൃഷി വകുപ്പ്, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, സി.പി.സി.ആർ.ഐ, കാർഷിക ഗവേഷണ സർവകലാശാല വികസന ഏജൻസി, കുടുംബശ്രീ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലി പ്രദർശനം 17ന് നടന്നു. കാർഷിക പഠന ക്ലാസുകൾ, സെമിനാറുകൾ, കലാപരിപാടികൾ, കാർഷിക ഉപകരണങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും അലങ്കാര പക്ഷികളുടെയും പ്രദർശനം എന്നിവയാണ് മേളയിൽ ഉള്ളത്. വിവിധ വകുപ്പുകളുടെ വ്യത്യസ്തങ്ങളായ നൂറോളം സ്റ്റാളുകളിലാണ് കാർഷിക പ്രദർശനവും വിൽപ്പനയും നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |