കൊല്ലം : ജില്ല ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിൽ കടമ്മനിട്ട കവിതാപുരസ്‌കാര സമർപ്പണം നാളെ വൈകിട്ട് 4ന് കടപ്പാക്കട സ്‌പോർട്ട്‌സ് ക്ലബ്ബിൽ നടക്കും. പി.കെ. ഗോപിക്ക് കടമ്മനിട്ട ഫൗണ്ടേഷൻ ചെയർമാൻ എം.എ. ബേബി പുരസ്‌കാര സമർപ്പണം നടത്തും. സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസ്, എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ഡോ. പി.കെ. ഗോപൻ തുടങ്ങിതവർ പങ്കെടുക്കും. ലൈബ്രറി കൗൺസിൽ മുഖമാസികയായ ഗ്രന്ഥാലോകത്തിന് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തതിന് കൊല്ലം എൻ.എസ് ലൈബ്രറിക്കുള്ള ഉപഹാരം ചടങ്ങിൽ നൽകുമെന്ന് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റും സെക്രട്ടറിയും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |