ക്ലാപ്പന: ക്ലാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയിൽ വായന പക്ഷാചരണത്തോട് അനുബന്ധിച്ച് ബഷീർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകല ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ശോഭ അദ്ധ്യക്ഷത വഹിച്ചു. പാഠ്യ,പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു. ഗ്രന്ഥശാല രക്ഷാധികാരി എൽ. പവിത്രൻ, ബിന്ദു ധർമ്മദാസ്, വനിതാ വേദി സെക്രട്ടറി എസ്. വിനിത, ജിസ്മി റഹ്‌മാൻ, അംബികാ ഹരി, ഇന്ദു ഉണ്ണിക്കൃഷ്ണൻ, ഷിബിന റംഷാദ് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി എൽ.കെ.ദാസൻ സ്വാഗതവും ലൈബ്രറിയൻ പൂജമുരളി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |