SignIn
Kerala Kaumudi Online
Thursday, 09 July 2026 3.57 AM IST

100 കുടുംബങ്ങൾക്ക് വീടൊരുങ്ങും

veedu

കൊല്ലം: റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ നേതൃത്വത്തിൽ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേർന്ന് ഉദയകിരൺ പദ്ധതിപ്രകാരം നിർദ്ധന കുടുംബങ്ങൾക്കായി 100 വീടുകൾ നിർമ്മിച്ചുനൽകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ബി.പി.എൽ വിഭാഗത്തിലെ ഭവന രഹിതർക്കാണ് വീടുകൾ ലഭിക്കുക. സ്വന്തംപേരിൽ 3 മുതൽ 5 വരെ സെന്റ് ഭൂമിയുണ്ടാകണം. ഡിസംബർ 31ന് മുമ്പ് അപേക്ഷ ലഭിക്കണം. ഫോൺ: 9961123455. പത്രസമ്മേളനത്തിൽ ഡിസ്ട്രിക്ട് ഗവർണർ കൃഷ്ണൻ.ജി.നായർ, മുൻ ഡിസ്ട്രിക് ഗവർണർമാരായ കെ.പി.രാമചന്ദ്രൻ നായർ, ശിരീഷ് കേശവൻ, പ്രോജക്ട് ചെയർമാൻ കെ.ജി.പിള്ള, ഡോ.മാനുവൽ പിരീസ്, ബിജു എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL