കരുനാഗപ്പള്ളി: ഓപ്പറേഷൻ തൂഫാന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംസ്ഥാന ആർച്ചറി അസോസിയേഷൻ ലക്ഷ്യത്തിലേക്കൊരു അമ്പ് എന്ന പേരിൽ ബോധവത്കരണ പരിപാടി ആരംഭിച്ചു. ലഹരി ഒഴിവാക്കി കുട്ടികൾ കളി ഇടങ്ങളിലേക്ക് മടങ്ങിപ്പോകുക എന്ന സന്ദേശമാണ്പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കൊല്ലം ജില്ലാ ആർച്ചറി അസോ. ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആർ. അരുൺ രാജ് നിർവഹിച്ചു. ആർച്ചറി അസോ. മുൻ സംസ്ഥാന ട്രഷറർ പന്മന മഞ്ജേഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ചീഫ് കോച്ച് അർജ്ജുൻ മുരുകൻ, ഗ്രാമ പഞ്ചായത്തംഗം വൈ. രഞ്ജിത്ത്, നിശാന്ത് കുമാർ, എസ്. സജിത്ത്, എസ്. കാർത്തിക്, ഷംനാദ്, കോട്ടയ്ക്കൽ രാജപ്പൻ, ഗണേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |