കൊല്ലം: കടപ്പാക്കട കാമ്പിശേരി കരുണാകരൻ ലൈബ്രറി ഏർപ്പെടുത്തിയ പത്രപ്രവർത്തന മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കാമ്പിശേരി കരുണാകരൻ അവാർഡ് ആർട്ടിസ്റ്റ് ഗോപാലന്. 25,000 രൂപയും ചിത്രകാരൻ അജിത് പ്ളാക്കാട് രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. മലയാള പത്രമാസികകളിലെ രേഖാചിത്രകലാ രംഗത്ത് നിറഞ്ഞുനിന്ന ആർട്ടിസ്റ്റ് ഗോപാലൻ ഇലക്ട്രേഷൻ, കാലിഗ്രാഫി മേഖലയിൽ പ്രതിഭ തെളിയിച്ച കലാകാരനാണ്. കെ.വി.മോഹൻകുമാർ, എം.ജി.രാധാകൃഷ്ണൻ, ഗീത നസീർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ലൈബ്രറി പ്രസിഡന്റ് സി.ആർ.ജോസ് പ്രകാശ്, സെക്രട്ടറി പി.എസ്.സുരേഷ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |