കൊല്ലം: സി.വി. പത്മരാജൻ സ്മാരക ട്രസറ്റിന്റെ നേതൃത്വത്തിൽ 16ന് സി.വി. പത്മരാജൻ സ്മൃതിദിനം സംഘടിപ്പിക്കും. പരവൂർ കോട്ടപ്പുറം കിഴക്കുംകരയിലുള്ള സ്മൃതി മണ്ഡപത്തിൽ രാവിലെ 8ന് പുഷ്പാർച്ചന നടക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷത വഹിക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബി.ബി. ഗോപകുമാർ എം.എൽ.എ, മുൻ എം.പി എൻ. പീതാംബരക്കുറുപ്പ്, നഗരസഭ ചെയർമാൻ ജയലാൽ ഉണ്ണിത്താൻ, വാർഡ് കൗൺസിലർ ജി. ഗായത്രി തുടങ്ങിയവർ സംസാരിക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി പി. ശ്രീജ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |