SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.14 AM IST

നന്ദി പര്യടനം സമാപിച്ചു 

jomi-

ചങ്ങനാശേരി: നിയോജകമണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറയുന്നതിനായി വിനു ജോബ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിവന്ന പര്യടനയാത്ര സമാപിച്ചു. വോട്ടർമാരും വിവിധ ജനപ്രതിനിധികളും രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖരും സ്വീകരണം നൽകി. മുൻ എം.എൽ.എ സി.എഫ് തോമസിന്റെ ഭവനത്തിലെത്തി സഹധർമ്മിണി കുഞ്ഞമ്മ തോമസിനെ സന്ദർശിച്ചു. നഗരസഭ പ്രദേശങ്ങളിലെ സ്വീകരണം നഗരസഭ ചെയർമാൻ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് വെസ്റ്റ് മണ്ഡലം ചെയർമാൻ എം.എ സജാദ് അദ്ധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി പ്ലാത്താനം, ബാബു കോയിപ്പുറം, തോമസ് അക്കര, സന്തോഷ് ആന്റണി, പി.പി റോയ്, ഗീതാ ശ്രീകുമാർ, ശ്യാം സാംസൺ, ഹലീൽ റഹ്മാൻ, പി.കെ രാജു, കെ.എച്ച് നിസ്താർ, ജെയിംസ് കുട്ടി ഞാലിയിൽ, അൻസാരി ബാപ്പു, അനിത സുകുമാരൻ, ആര്യ മോൾ , ജിനിമോൾ ഷാജി, അക്ഷയ, ജേക്കബ് കരിയാടിപറമ്പിൽ, ജൂബിൻ ജോൺസൺ, ലൈജു തുരുത്തി, സിബി പുതുപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL