
ചങ്ങനാശേരി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ചങ്ങനാശേരി സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഗൈഡ്‌സും എൻ.എസ്.എസ് വോളണ്ടിയർമാരും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ബോധവത്കരണ പരിപാടികൾ നടത്തി. ചങ്ങനാശേരി താലൂക്ക് ആശുപത്രിയുടെ ഒ.പി ബ്ലോക്കിൽ നടന്ന പരിപാടികൾ മുനിസിപ്പൽ കൗൺസിലർ ബീനാ ജോബി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ജയ് കെ.ജോർജ് സന്ദേശം നൽകി. ആർ.എം.ഒ ഡോ.ഏയ്ഞ്ചല, ഹെഡ് നേഴ്‌സ് സ്വപ്ന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിസി ജോസ്, ഗൈഡ് ക്യാപ്റ്റൻ ജിജി തോമസ്, അലീന അലക്‌സ്, റിയ തോമസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |