
ചങ്ങനാശേരി : വീര്യം കുറഞ്ഞ മദ്യ വിതരണത്തിനായുള്ള നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചങ്ങനാശേരി അതിരൂപതാ കെ.സി.ബി.സി മദ്യലഹരി വരുദ്ധ സമിതി എക്‌സൈസ് വകുപ്പുമന്ത്രിയ്ക്ക് നിവേദനം സമർപ്പിച്ചു. അതിരൂപതാ അദ്ധ്യക്ഷൻ ബിഷപ്പ് തോമസ് തറയിലിന്റെ നേതൃത്വത്തിൽ നൽകിയ നിവേദക സംഘത്തിൽ അതിരൂപതാ മുഖ്യവികാരി ജനറാൾ ഫാ.ആന്റണി ഏത്തയ്ക്കാട്ട്, വികാരി ജനറാൾ ഫാ.ഡോ.സകറിയാ കന്യാക്കോണിൽ, ഫാ.ജോർജ് പനക്കേഴം, ഫാ. ജീൻസ് ചോരോട്ട് ചാമക്കാല, മദ്യ ലഹരി വിരുദ്ധ സമിതി ഭാരവാഹികളായ തോമസുകുട്ടി മണക്കുന്നേൽ, ബേബിച്ചൻ പുത്തൻപറമ്പിൽ, കെ.പി മാത്യു കടന്തോട്, ടി.എം മാത്യു തുടങ്ങിയവർ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |