
കോട്ടയം : ദേശീയ പോളിയോ രോഗ നിർമാർജ്ജന പരിപാടിയുടെ ഭാഗമായി പോളിയോ തുള്ളി മരുന്ന് ഡോസ് ലഭിക്കാത്ത കുട്ടികൾക്കായി ഭവന സന്ദർശനം ആരംഭിച്ചു. പരിശീലനം ലഭിച്ച വോളണ്ടിയർ, ആശാ പ്രവർത്തകർ എന്നിവരാണ് സന്ദർശനം നടത്തുന്നത്. ഇന്നലെ വീടുകളിലെത്തി 3168 കുട്ടികൾക്കു പോളിയോ തുള്ളിമരുന്നു നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഭവന സന്ദർശനം ഇന്നും തുടരും. സന്ദർശന പരിപാടിയുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |