SignIn
Kerala Kaumudi Online
Tuesday, 30 June 2026 5.08 AM IST

സെൽഫ് എന്യുമറേഷൻ ഇന്നുകൂടി, 47465 കുടുംബങ്ങൾ പങ്കാളികളായി

selg

കോട്ടയം : ദേശീയ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾ സ്വന്തം കുടുംബ വിവരങ്ങൾ നേരിട്ട് ഓൺലൈനിൽ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷൻ ഇന്ന് അവസാനിക്കും. ഇന്നലെ വരെ 47465 കുടുംബങ്ങൾ സെൽഫ് എന്യുമറേഷൻ നടത്തി. ജൂലായ് 1 മുതൽ 31 വരെ എന്യുമറേറ്റർമാർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും. സെൽഫ് എന്യുമേറേഷൻ നടത്തിയിട്ടുള്ള കുടുംബങ്ങൾ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐ.ഡി നൽകണം. ഇത് പരിശോധിച്ച് വിവരങ്ങൾ സ്ഥിരീകരിച്ചശേഷം എന്യുമറേറ്റർമാർ വിവര ശേഖരണം പൂർത്തീകരിക്കും. ജൂലായ് 31 വരെ നീണ്ടുനിൽക്കുന്ന എന്യുമറേഷനായി ജില്ലയിൽ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. മേൽനോട്ടത്തിനായി 537 ചാർജ് ഓഫീസർമാരുമുണ്ട്. എന്യുമേറഷന് വീടുകളിൽ പോകുന്ന ജീവനക്കാർക്ക് വോളണ്ടിയർമാരുടെ പിന്തുണ ഉറപ്പാക്കുമെന്ന് കളക്ടർ പറഞ്ഞു. പ്രാദേശിക ജനപ്രതിനിധികൾ, എസ്.സി, എസ്.ടി പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന, തുടങ്ങിയവരുടെ സഹകരണം ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആവശ്യമായ മേഖലകളിൽ പൊലീസും, വനംവകുപ്പും പിന്തുണ നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL