SignIn
Kerala Kaumudi Online
Monday, 06 July 2026 6.41 AM IST

കൊറിയർ വഴിയെത്തിക്കാൻ മാഫിയാസംഘം കെണി തീർക്കുന്ന ഉത്തേജകമരുന്ന്

eee

കോട്ടയം: മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുന്ന ഉത്തേജകമരുന്നുകൾ കൊറിയറുകൾ വഴി ഒഴുകുന്നു. കൊറിയർ സർവീസ് വഴി ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഓൺലൈനായി വരുത്തി ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ വിറ്റ ചിറക്കടവ് ശാന്തിഗ്രാം,എട്ടവേലിൽ അമീർഖാൻ ഇ.എസിനെ (27) ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന് പിന്നിൽ മാഫിയസംഘമുണ്ടെന്നറിയുന്നത്.

വളരെ തന്ത്രപരമായാണ് മരുന്ന് എത്തിക്കുന്നതെന്നും വ്യക്തമായി. കൊറിയർ ഏജൻസികൾക്ക് തെറ്റായ മേൽവിലാസം നൽകും. മൊബൈൽ നമ്പർ മാത്രം കൃത്യമായിരിക്കും. ഏജൻസിയുടെ ജീവനക്കാർ ഈ നമ്പറിൽ വിളിച്ച് ബന്ധപ്പെട്ടാണ് മരുന്നുകൾ എത്തിക്കുന്നത്. സൗന്ദര്യ വർദ്ധക ഉത്പ്പന്നങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്ന വ്യാജേനയും മരുന്നുകൾ എത്തുന്നുണ്ട്. പിടിയിലാകുന്നവരിലേറെയും ജാമ്യത്തിലിറങ്ങി സമാന തൊഴിൽ ചെയ്യുകയാണ്.

നിയമത്തിലെ പഴുത് മറയാക്കും

ലഹരിമരുന്ന് പോലെയുള്ള നിയമങ്ങൾ ഉത്തേജകമരുന്നിൽ കർശനമല്ല. ജാമ്യം ലഭിക്കാനും എളുപ്പം. ഓരോ ഡോസും പത്തിരട്ടിയിലേറെ വിലയ്ക്കാണ് വിൽക്കുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആവശ്യക്കാർക്ക് നൽകേണ്ട വരുന്നുകളാണ്. രക്തസമ്മർദ്ദം കുറവുള്ള അവസ്ഥയിൽ ഹൃദ്രോഗികൾക്കാണ് പൊതുവേ നൽകാറുള്ളത്. രക്തസമ്മർദ്ദം കൂട്ടി ശരീരത്തെ ചൂടുപിടിപ്പിക്കുന്നതിനാൽ ബോഡി ബിൽഡിംഗ് താരങ്ങൾ കൂടുതലായി ഉപയോഗിക്കും. മരുന്നിന് അടിമപ്പെടുന്നതോടെ അളവ് കൂട്ടാൻ നിർബന്ധിതരാകും.

ആവശ്യക്കാർ ഇവർ

വടംവലിക്കാരും ബോഡി ബിൽഡിംഗ് മേഖലയിലുള്ളവരുമാണ് ഉത്തേജകമരുന്ന് കൂടുതലായി ഉപയോഗിക്കുന്നത്.

വലയിൽപ്പെടുന്നത്

15 മുതൽ 30 വയസ് വരെയുള്ളവർ

ആരോഗ്യം അപകടത്തിലാകും

1എല്ലിന് ബലക്ഷയം

2മസിലുകൾക്ക് ക്ഷയം

3അമിത രക്തസമ്മർദ്ദം

4ഹൃദയാഘാത സാദ്ധ്യത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, COURIER, MEDICINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL